മണ്ണഞ്ചേരി ഗവണ്മെന്റ് ഹൗസ്കൂളിലെ കുട്ടികളുടെ മാഗസിന് പ്രകാശനത്തിന് വിവാദ യൂട്യൂബര്‍ സഞ്ജു ടെക്കി മുഖ്യാതിഥി. റോഡ് നിയമലംഘനങ്ങള്‍ നടത്തിയതിന് എംവിഡിയും ഹൈക്കോടതിയും ഇടപെട്ട് നടപടിയെടുത്തയാളാണ് സഞ്ജു ടെക്കി. കേസ് നിലവില്‍ കോടതിയില്‍ നില്‍ക്കുന്നതിനിടെയാണ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പരിപാടിയില്‍ സഞ്ജു മുഖ്യാതിഥിയാകുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ എന്നാണ് നോട്ടീസില്‍ സഞ്ജുവിന് നല്കിയ വിശേഷണം. സി.പി.എം. ഭരിക്കുന്ന ജില്ലാ പഞ്ചായത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രസിഡന്റ് കെ.ജി. രാജേശ്വരിയാണ് പരിപാടിയുടെ അധ്യക്ഷ.
ഗതാഗത നിയമലംഘനങ്ങളും അതില്‍ നടപടിയെടുത്തതോടെ ഉദ്യോഗസ്ഥരെ കളിയാക്കി വീഡിയോ ചെയ്തതിലൂടെയും വിവാദങ്ങളിലിടം പിടിച്ച യുട്യൂബറാണ് സഞ്ജു ടെക്കി. കാറില്‍ സ്വിമ്മിംഗ് പൂള് ഉണ്ടാക്കി യാത്ര ചെയ്ത് ഗതാഗത നിയമലംഘനം നടത്തിയതോടെയാണ് സഞ്ജുവിനെതിരെ എം.വി.ഡി ആദ്യം നടപടിയെടുത്തത്. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് സഞ്ജുവിന്റെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കി.
സെല്‍ഫി വീഡിയോ ചിത്രീകരിച്ചുകൊണ്ട് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച്, പബ്ലിക്ക് റോഡില്‍ പലതവണ മത്സര ഓട്ടം നടത്തി, വാഹനത്തില്‍ രൂപമാറ്റം വരുത്തി പൊതുനിരത്തില്‍ ഉപയോഗിച്ച് അമിത ശബ്ദമുള്ള സ്പീക്കര്‍ ഘടിപ്പിച്ച് ശബ്ദമലിനീകരം ഉണ്ടാക്കി, വാഹനത്തില്‍ എല്‍ഇഡി ലൈറ്റുകള്‍ ഘടിപ്പിച്ച് നിരത്തിലിറക്കി തുടങ്ങി നിയമലംഘനങ്ങളാണ് എംവിഡി കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെക്കുൊണ്ട് വാഹനമോടിപ്പിച്ചതിന് 3500 രൂപ പിഴ അടച്ച സംഭവമുള്‍പ്പെടെ പലതവണ സഞ്ജു മോട്ടോ വാഹന വകുപ്പിന്റെ നടപടി നേരിട്ടിട്ടുണ്ട്.
Recent Comments